'एकं सत ! विप्रा : बहुधा वदन्ति !' -പരമാത്മ സത്യം ഒന്നേയുള്ളൂ ,പണ്ഡിതന്മാര് അതിനെ പല തരത്തില്‍ വ്യാഖ്യാനിക്കുന്നു എന്ന് മാത്രം .ആ സത്യത്തെ തേടിയുള്ള മനുഷ്യന്റെ പ്രയാണമായിരുന്നു എല്ലാ കാലത്തും ദര്‍ശനങ്ങള്‍ രൂപപെടുതിയത്.ചിലര്‍ അത് കണ്ടെത്തി.മറ്റു ചിലര്‍ കണ്ടെത്തി എന്ന് നടിച്ചു.വേറെയും ചിലര്‍ പാതി വഴിക്ക് ഉപേക്ഷിച്ചു പോയി.
ഇവരെല്ലാം തന്നെ അവരവരുടേതായ തത്വസംഹിതകളും പടച്ചു.അല്പജ്ഞാനതിന്റെ നിര്‍വൃതിയില്‍ അജ്ഞരായ ഞാനുല്പെടുന്ന സാധാരണക്കാരെ ചൂഷണം ചെയാനും തയ്യാറായവര്‍ ആയിരുന്നു ബഹു ഭൂരിപക്ഷവും.ചൂഷണം ചെയ്യപെടാന്‍ തയ്യാറായി നിന്ന് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതയിരികം വാസ്തവം .കാരണം എനിക്ക് കഷ്ടപെടാതെ എളുപ്പത്തില്‍ എല്ലാം നെടണംയിരുന്നു.പണം മുടക്കിയാല്‍ മോക്ഷം കിട്ടുമെങ്കില്‍ ഞാന്‍ അതിനും തയ്യാറായിരുന്നു!
പിന്നീടു എന്റെ ആവശ്യങ്ങള്‍ പരിമിതമായി.എളുപ്പത്തില്‍ കിട്ടാത്ത മോക്ഷവും ആത്മ വിദ്യയും എനിക്ക് കിട്ടാത്ത മുന്തിരി യായി.പുളിപ്പ് വല്ലാതെ കൂടി വന്നപ്പോള്‍ സ്വര്‍ഗസുഖങ്ങളില്‍ ഞാന്‍ കൂടുതല്‍ ആകൃഷ്ടനായി .മരണശേഷം ആണെങ്കിലും എനിക്ക് മധുരം വിളംബാന്‍ തയ്യാറായി നിന്ന തരുണീമണികളെ ഓര്‍ത്തപോള്‍ അതില്പരം സുഖം മറ്റൊനുമില്ല എന്ന് ഞാന്‍ തീരുമാനിച്ചു.അമ്പലങ്ങളില്‍ ശയന പ്രദക്ഷിണം നടത്തിയിട്ടോ പട്ടിണി കിടന്നിട്ടോ കല്ലെറിഞ്ഞിട്ടോ എങ്ങനെ ആയാലും എനിക്ക് അത് നേടണം എന്നായി.സ്വര്ഗതിലെകും നരകത്തിലേക്കും ഉള്ള പാസ്സുകള്‍ മൊത്തമായും ചില്ലറയായും വില്കുന്നവരുടെ അടുത്തേക്ക് അത് എന്നെ നയിച്ചു.കെട്ടിപുനര്ന്നും ഭസ്മം തന്നും വ്യായാമം ചെയ്യിച്ചും അവര്‍ എന്നെ മോക്ഷതിലേക്ക് നയിക്കും എന്ന് ഞാന്‍ വിശ്വസിച്ചു.പിന്നെയും ചിന്തിച്ചപോള്‍ ജീവിച്ചിരികുമ്പോള്‍ കിട്ടാത്ത സുഖം ചത്തിട്ടെന്തിനാണ് എന്നെനിക്കു തോന്നി. പണമില്ലാത്തവന് പിണമായ ഈ ലോകത്ത് ധനകരഷണ ഭൈരവ യന്ത്രത്തിലും കുഭേര യന്ത്രത്തിലും ഉരുക്കിലും നൂലിലും ഞാന്‍ അഭയം കണ്ടെത്തി.
ഞാനിപ്പോളും എന്റെ യാത്ര തുടരുകയാണ് .നീ അന്വേഷികുന്നത് നിന്റെ ഉള്ളില്‍ താനെ ഉണ്ട് എന്ന് എല്ലാവരും എന്നോട് പറഞ്ഞു..ഞാനിപ്പോളും കണ്ടിട്ടില്ല..അല്ലെങ്കില്‍ തന്നെ ഈ തിരക്കുള്ള ജീവിതത്തില്‍ സത്യം അന്വേഷിക്കാന്‍ ഒക്കെ ആര്‍ക നേരം??
മുഴുവനയില്ലാ..
തുടരും .
Saturday, January 29, 2011
Sunday, January 23, 2011
ശബരിമല മകരജ്യോതി
ആര്‍ഷ ഭാരത പൈതൃകത്തിന്റെ സവിശേഷമായ സമ്പത്താണ് ക്ഷേത്രങ്ങള്‍. അവയില്‍ തന്നെ ചില ക്ഷേത്രങ്ങള്‍ അവയുടെ വ്യത്യസ്തമായ ആചാര പദ്ധതികള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ശബരിമല ക്ഷേത്രവും ബന്ധപ്പെട്ട ആചാരങ്ങളും ശ്രധേയമാകുന്നതും ഇത്തരത്തില്‍ തന്നെയാണ് .
വൈദിക സംസ്കൃതിക്ക് വിരുദ്ധമായ ജാതി വിവേചനവും അയിതാച്ചരണവും ശക്തമായി നില നിന്ന കാലത്ത് തന്നെ അവയെ എല്ലാം വെല്ലു വിളിച്ചു കൊണ്ട് മത സൌഹാര്ടതിന്റെയും അദ്വൈത ആത്മീയ ചിന്തകളുടെയും വൈഷ്ണവ ശൈവ ശാക്തേയ സംബ്രധയങ്ങളുടെയും സംഗമ ഭൂമിയായി നില നിന്ന് ശബരിമല ക്ഷേത്രം. ഇതിനിടയില്‍ ആ മഹദ് ദേവസ്ഥാനതിനു വര്‍ധിച്ചു വന്ന ജനപ്രീതി പലരെയും അസ്വസ്തരക്കുകയും ചെയ്തിരുന്നു .അത് കൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ പഴകമുള്ള ആചാര പദ്ധതിയിലെ ശാസ്ത്രീയ വശങ്ങളെ തമസ്കരിച്ചു കൊണ്ട് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ മാത്രം അതി പ്രശസ്തിയാര്‍ജിച്ച മകര വിളക്ക് എന്ന 'ദിവ്യദ്ഭുടാതെ' ചുറ്റി പറ്റിയായി ശബരിമലയുടെ ചര്‍ച്ചകളും വിവാദങ്ങളും.
വിളക്ക് എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഉത്സവം എന്നാണു അര്‍ഥം ..പണ്ടുമുതല്‍ ശബരിമല ക്ഷേത്രത്തില്‍ മകര സങ്കരമ ദിവസം നടന്നിരുന്ന ഉത്സവത്തിന്റെ ഭാഗമായി പൊന്നമ്പലമേട്ടില്‍ ശ്രിമൂലസ്ഥനത് ആദിവാസികള്‍ നടത്തി വന്ന ആരധനക്രമമാണ് ദിവ്യല്ബുധമായി പരിണമിച്ചത്.
ശബരിമല തീയിട്ട സംഭവവും നിലക്കല്‍ പ്രക്ഷോഭവും എഴുപതുകളില്‍ നടന്ന യുക്തിവാദി അഭാസവും ജയമാല വിവാദവും സ്ത്രീ പ്രവേസന വിവാദവും എല്ലാം തന്നെ ചില സങ്ങടിത കേന്ദ്രങ്ങളില്‍ ഉണ്ടായ അസ്വസ്ഥതകളുടെ ബാകിപത്രമയിരുനെങ്കില് മകരവിളക്ക് വിവാദം തികച്ചും ഹൈന്ദവ സമൂഹത്തിന്റെ അജ്ഞതയെ ഈ സമൂഹത്തില്‍ തന്നെ പെട്ട ചില ആളുകള്‍ മുതലെടുക്കാന്‍ ശ്രമിച്ചതിന്റെ പരിണിത ഫലം ആയിരുന്നു . ചാനലുകള്‍ വും മുന്‍പേ തന്നെ മാതൃഭുമിയും മനോരമയും തുടങ്ങിയ പത്രങ്ങള്‍ പോലും മകരജ്യോതിയെ ദിവ്യട്ബുദമായി അവതരിപിച്ചിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.പിന്നീട് ചാനലുകള്‍ ആകട്ടെ ക്രിക്കറ്റ് കമ്മേന്റൊരിയെക്കാള് ഉദ്യോഗ ജനകമായി ഭക്തിരസം തുളുമ്പുന്ന ഗാനങ്ങളുടെ അകമ്പടിയോടെ ആ ദിവ്യട്ബുധം ലൈവ് റെലെകാസ്റ്റ് നടത്തി ടം രടിംഗ് കൂട്ടുന്നു.പിറ്റേ ദിവസം തന്നെ ഈ ദിവ്യട്ബുധതിന്റെ അനാവരനത്തിനായി ഒരു മണിക്കൂര്‍ മാറ്റി വക്കൂനു..കാസുണ്ടാകാനുള്ള വിദ്യ ചാനല്‍ മുതലാളിമാര്ക് അറിയതതല്ലല്ലോ!
ഏതു ഉപദേശവു യുക്തിസഹമം വണ്ണം വിചാരം ചെയ്തു സ്വീകാര്യം ആയതു എന്തോ അത് മാത്രം സ്വീകരിക്കുക എന്ന ഗീത ഉദ്ഗോഷികുമ്പോള് പൊന്നമ്പലമേട്ടില്‍ തെളിയുന്ന പ്രകാശം ആരു കത്തിക്കുന്നു എന്ന് ചിന്തിക്കാന്‍ ഉള്ള സാമാന്യ യുക്തി ബോധം പോലും ഇല്ലാത്തവരായി ഹിന്ദുക്കള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിനു മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല തന്നെ.
എല്ലാ 'മത' വിശ്വാസങ്ങളുടെയും അടിസ്ഥാനമായി സാമാന്യ യുക്തിക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും എന്നാല്‍ 'ചോദ്യം ചെയ്യപെടാന്‍ പാടില്ലാത്തതും' ആയ പല പ്രതിഭാസങ്ങളും ഉണ്ട്. കന്യകയുടെ ഗര്‍ഭധാരണവും മരണപ്പെട്ടവന്റെ ഉയിര്‍പ്പും മലക്കുകള്‍ ദൈവദൂതരായി വരുന്നതും ചെകുത്താന് കല്ലെറിയുന്നതും ബാലികാവിവഹവും വെളിപാടുകളും ചാത്തന് സേവയും ആഭിചാര കര്‍മങ്ങളും ...അങ്ങനെ അങ്ങനെ പട്ടിക ഒരുപാടു ഒരുപാടു നീളുകയാണ്.എന്നാല്‍ ഇവയില്‍ പലതിനും (എല്ലാത്തിനും അല്ല) സര്ഗത്മഗമായ ആവിഷ്കരണം എന്ന രീതിയില്‍ സാധുത ലഭിക്കുന്നുണ്ട്.
മകര വിളക്കിലേക്ക് വരുമ്പോള്‍ ഈ വകുപ്പുകളില്‍ ഒന്നും പെടുതാനകാത്ത ഒരു മുഖം അതിനുണ്ട്. സത്യമല്ല എന്ന് ബഹുകോടി ജനങ്ങള്കും അറിയാമെന്നിരിക്കെ അസത്യത്തെ സത്യമാക്കി സ്വയം വിസ്വസിപിക്കാന് ശ്രമിക്കുന ഒരു പ്രവണത പലരിലും കണ്ടു വരുന്നു..അതാണല്ലോ ആ സമയത്ത് ഇത്രയധികം ആളുകള്‍ അവിടെ തടിച്ചു കൂടുന്നത്.ജീവിത ബദ്ധപ്പടുകല്കിടയില് അല്പം ആശ്വാസമായി, ഈശ്വരന് ഉണ്ട് എന്നതിന്റെ പ്രത്യക്ഷ തെളിവായി, മകരവിളക്ക് കാണാന്‍ ശ്രമിച്ചവനെ തെറ്റ് പറയാന്‍ കഴിയുമോ ?ഇതൊക്കെ തന്നെയാണ് വിഗ്രഹങ്ങള്‍ പാല് കുടിക്കുംബോലും സൂന്യതയില്‍ നിന്ന് വിഭുതി സ്രിഷ്ടിക്കുംബോലും ഉണ്ടാകുന്ന ചേതോ വികാരം.
ഇവിടെ സാധാരണകാരന് സത്യം അറിയണ്ട..ഇത്രയും കോലാഹലം ഈ വര്‍ഷം ഉണ്ടാകിയിട്ടും അടുത്ത വര്‍ഷം മകര ജ്യോതി കാണാന്‍ പതിന്മടങ്ങ് ഭക്തജനങ്ങള്‍ എതുമെന്നതിലും സംശയം വേണ്ട.അത് കൊണ്ട് തന്നെ ബോധവല്കരണം ആവസ്യമയത് ഏത് രീതിയിലാണ് എന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്.
വൈദിക സംസ്കൃതിയുടെ സന്ദേശം സാധാരനകരിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം അന്ധവിസ്വസങ്ങളെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന് ഞാന്‍ കരുതുന്നു.ശബരിമല ക്ഷേത്രം പോലുള്ള പുണ്യ സങ്കേതങ്ങള്‍ അത്തരം കേന്ദ്രങ്ങളായി വളര്‍ത്തി എടുക്കേണ്ടതുണ്ട് .ഒപ്പം ഏത് വിശ്വാസത്തില്‍ പെട്ട ആളുംയിട്ടയാലും തുറന്ന മനോഭാവതോടെയുള്ള ചര്‍ച്ചക്ക് വൈദിക സംസ്കാരത്തെ മനസ്സിലകിയവര് തയ്യാറാകണമെന്നും കരുതുന്നു..
will be continued...pls comment ...

Subscribe to:
Posts (Atom)