Sunday, January 23, 2011

ശബരിമല മകരജ്യോതി

ആര്‍ഷ ഭാരത പൈതൃകത്തിന്റെ സവിശേഷമായ സമ്പത്താണ്‌ ക്ഷേത്രങ്ങള്‍. അവയില്‍ തന്നെ ചില ക്ഷേത്രങ്ങള്‍ അവയുടെ വ്യത്യസ്തമായ ആചാര പദ്ധതികള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ശബരിമല ക്ഷേത്രവും ബന്ധപ്പെട്ട ആചാരങ്ങളും ശ്രധേയമാകുന്നതും ഇത്തരത്തില്‍ തന്നെയാണ് .
വൈദിക സംസ്കൃതിക്ക് വിരുദ്ധമായ ജാതി വിവേചനവും അയിതാച്ചരണവും ശക്തമായി നില നിന്ന കാലത്ത് തന്നെ അവയെ എല്ലാം വെല്ലു വിളിച്ചു കൊണ്ട് മത സൌഹാര്ടതിന്റെയും അദ്വൈത ആത്മീയ ചിന്തകളുടെയും വൈഷ്ണവ ശൈവ ശാക്തേയ സംബ്രധയങ്ങളുടെയും സംഗമ ഭൂമിയായി നില നിന്ന് ശബരിമല ക്ഷേത്രം. ഇതിനിടയില്‍ ആ മഹദ് ദേവസ്ഥാനതിനു വര്‍ധിച്ചു വന്ന ജനപ്രീതി പലരെയും അസ്വസ്തരക്കുകയും ചെയ്തിരുന്നു .അത് കൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ പഴകമുള്ള ആചാര പദ്ധതിയിലെ ശാസ്ത്രീയ വശങ്ങളെ തമസ്കരിച്ചു കൊണ്ട് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ മാത്രം അതി പ്രശസ്തിയാര്‍ജിച്ച മകര വിളക്ക് എന്ന 'ദിവ്യദ്ഭുടാതെ' ചുറ്റി പറ്റിയായി ശബരിമലയുടെ ചര്‍ച്ചകളും വിവാദങ്ങളും.
വിളക്ക് എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഉത്സവം എന്നാണു അര്‍ഥം ..പണ്ടുമുതല്‍ ശബരിമല ക്ഷേത്രത്തില്‍ മകര സങ്കരമ ദിവസം നടന്നിരുന്ന ഉത്സവത്തിന്റെ ഭാഗമായി പൊന്നമ്പലമേട്ടില്‍ ശ്രിമൂലസ്ഥനത് ആദിവാസികള്‍ നടത്തി വന്ന ആരധനക്രമമാണ് ദിവ്യല്ബുധമായി പരിണമിച്ചത്.
ശബരിമല തീയിട്ട സംഭവവും നിലക്കല്‍ പ്രക്ഷോഭവും എഴുപതുകളില്‍ നടന്ന യുക്തിവാദി അഭാസവും ജയമാല വിവാദവും സ്ത്രീ പ്രവേസന വിവാദവും എല്ലാം തന്നെ ചില സങ്ങടിത കേന്ദ്രങ്ങളില്‍ ഉണ്ടായ അസ്വസ്ഥതകളുടെ ബാകിപത്രമയിരുനെങ്കില്‍ മകരവിളക്ക്‌ വിവാദം തികച്ചും ഹൈന്ദവ സമൂഹത്തിന്റെ അജ്ഞതയെ ഈ സമൂഹത്തില്‍ തന്നെ പെട്ട ചില ആളുകള്‍ മുതലെടുക്കാന്‍ ശ്രമിച്ചതിന്റെ പരിണിത ഫലം ആയിരുന്നു . ചാനലുകള്‍ വും മുന്പേ തന്നെ മാതൃഭുമിയും മനോരമയും തുടങ്ങിയ പത്രങ്ങള്‍ പോലും മകരജ്യോതിയെ ദിവ്യട്ബുദമായി അവതരിപിച്ചിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.പിന്നീട് ചാനലുകള്‍ ആകട്ടെ ക്രിക്കറ്റ്‌ കമ്മേന്റൊരിയെക്കാള്‍ ഉദ്യോഗ ജനകമായി ഭക്തിരസം തുളുമ്പുന്ന ഗാനങ്ങളുടെ അകമ്പടിയോടെ ആ ദിവ്യട്ബുധം ലൈവ് റെലെകാസ്റ്റ് നടത്തി ടം രടിംഗ് കൂട്ടുന്നു.പിറ്റേ ദിവസം തന്നെ ഈ ദിവ്യട്ബുധതിന്റെ അനാവരനത്തിനായി ഒരു മണിക്കൂര്‍ മാറ്റി വക്കൂനു..കാസുണ്ടാകാനുള്ള വിദ്യ ചാനല്‍ മുതലാളിമാര്‍ക് അറിയതതല്ലല്ലോ!
ഏതു ഉപദേശവു യുക്തിസഹമം വണ്ണം വിചാരം ചെയ്തു സ്വീകാര്യം ആയതു എന്തോ അത് മാത്രം സ്വീകരിക്കുക എന്ന ഗീത ഉദ്ഗോഷികുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന പ്രകാശം ആരു കത്തിക്കുന്നു എന്ന് ചിന്തിക്കാന്‍ ഉള്ള സാമാന്യ യുക്തി ബോധം പോലും ഇല്ലാത്തവരായി ഹിന്ദുക്കള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിനു മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല തന്നെ.
എല്ലാ 'മത' വിശ്വാസങ്ങളുടെയും അടിസ്ഥാനമായി സാമാന്യ യുക്തിക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും എന്നാല്‍ 'ചോദ്യം ചെയ്യപെടാന്‍ പാടില്ലാത്തതും' ആയ പല പ്രതിഭാസങ്ങളും ഉണ്ട്. കന്യകയുടെ ഗര്‍ഭധാരണവും മരണപ്പെട്ടവന്റെ ഉയിര്‍പ്പും മലക്കുകള്‍ ദൈവദൂതരായി വരുന്നതും ചെകുത്താന് കല്ലെറിയുന്നതും ബാലികാവിവഹവും വെളിപാടുകളും ചാത്തന്‍ സേവയും ആഭിചാര കര്‍മങ്ങളും ...അങ്ങനെ അങ്ങനെ പട്ടിക ഒരുപാടു ഒരുപാടു നീളുകയാണ്.എന്നാല്‍ ഇവയില്‍ പലതിനും (എല്ലാത്തിനും അല്ല) സര്‍ഗത്മഗമായ ആവിഷ്കരണം എന്ന രീതിയില്‍ സാധുത ലഭിക്കുന്നുണ്ട്.
മകര വിളക്കിലേക്ക് വരുമ്പോള്‍ ഈ വകുപ്പുകളില്‍ ഒന്നും പെടുതാനകാത്ത ഒരു മുഖം അതിനുണ്ട്. സത്യമല്ല എന്ന് ബഹുകോടി ജനങ്ങള്കും അറിയാമെന്നിരിക്കെ അസത്യത്തെ സത്യമാക്കി സ്വയം വിസ്വസിപിക്കാന്‍ ശ്രമിക്കുന ഒരു പ്രവണത പലരിലും കണ്ടു വരുന്നു..അതാണല്ലോ ആ സമയത്ത് ഇത്രയധികം ആളുകള്‍ അവിടെ തടിച്ചു കൂടുന്നത്.ജീവിത ബദ്ധപ്പടുകല്കിടയില്‍ അല്പം ആശ്വാസമായി, ഈശ്വരന്‍ ഉണ്ട് എന്നതിന്റെ പ്രത്യക്ഷ തെളിവായി, മകരവിളക്ക്‌ കാണാന്‍ ശ്രമിച്ചവനെ തെറ്റ് പറയാന്‍ കഴിയുമോ ?ഇതൊക്കെ തന്നെയാണ് വിഗ്രഹങ്ങള്‍ പാല് കുടിക്കുംബോലും സൂന്യതയില്‍ നിന്ന് വിഭുതി സ്രിഷ്ടിക്കുംബോലും ഉണ്ടാകുന്ന ചേതോ വികാരം.
ഇവിടെ സാധാരണകാരന് സത്യം അറിയണ്ട..ഇത്രയും കോലാഹലം ഈ വര്ഷം ഉണ്ടാകിയിട്ടും അടുത്ത വര്ഷം മകര ജ്യോതി കാണാന്‍ പതിന്മടങ്ങ്‌ ഭക്തജനങ്ങള്‍ എതുമെന്നതിലും സംശയം വേണ്ട.അത് കൊണ്ട് തന്നെ ബോധവല്കരണം ആവസ്യമയത് ഏത് രീതിയിലാണ്‌ എന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്.
വൈദിക സംസ്കൃതിയുടെ സന്ദേശം സാധാരനകരിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം അന്ധവിസ്വസങ്ങളെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന് ഞാന്‍ കരുതുന്നു.ശബരിമല ക്ഷേത്രം പോലുള്ള പുണ്യ സങ്കേതങ്ങള്‍ അത്തരം കേന്ദ്രങ്ങളായി വളര്‍ത്തി എടുക്കേണ്ടതുണ്ട് .ഒപ്പം ഏത് വിശ്വാസത്തില്‍ പെട്ട ആളുംയിട്ടയാലും തുറന്ന മനോഭാവതോടെയുള്ള ചര്‍ച്ചക്ക് വൈദിക സംസ്കാരത്തെ മനസ്സിലകിയവര്‍ തയ്യാറാകണമെന്നും കരുതുന്നു..

will be continued...pls comment ...

4 comments:

  1. Good work
    My take on the issue: http://homelandfocus.blogspot.com/2011/01/exploitation-of-misconceptions.html

    ReplyDelete
  2. Excellent my dear friend...
    Please continue...

    ReplyDelete