'एकं सत ! विप्रा : बहुधा वदन्ति !' -പരമാത്മ സത്യം ഒന്നേയുള്ളൂ ,പണ്ഡിതന്മാര് അതിനെ പല തരത്തില്‍ വ്യാഖ്യാനിക്കുന്നു എന്ന് മാത്രം .ആ സത്യത്തെ തേടിയുള്ള മനുഷ്യന്റെ പ്രയാണമായിരുന്നു എല്ലാ കാലത്തും ദര്‍ശനങ്ങള്‍ രൂപപെടുതിയത്.ചിലര്‍ അത് കണ്ടെത്തി.മറ്റു ചിലര്‍ കണ്ടെത്തി എന്ന് നടിച്ചു.വേറെയും ചിലര്‍ പാതി വഴിക്ക് ഉപേക്ഷിച്ചു പോയി.
ഇവരെല്ലാം തന്നെ അവരവരുടേതായ തത്വസംഹിതകളും പടച്ചു.അല്പജ്ഞാനതിന്റെ നിര്‍വൃതിയില്‍ അജ്ഞരായ ഞാനുല്പെടുന്ന സാധാരണക്കാരെ ചൂഷണം ചെയാനും തയ്യാറായവര്‍ ആയിരുന്നു ബഹു ഭൂരിപക്ഷവും.ചൂഷണം ചെയ്യപെടാന്‍ തയ്യാറായി നിന്ന് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതയിരികം വാസ്തവം .കാരണം എനിക്ക് കഷ്ടപെടാതെ എളുപ്പത്തില്‍ എല്ലാം നെടണംയിരുന്നു.പണം മുടക്കിയാല്‍ മോക്ഷം കിട്ടുമെങ്കില്‍ ഞാന്‍ അതിനും തയ്യാറായിരുന്നു!
പിന്നീടു എന്റെ ആവശ്യങ്ങള്‍ പരിമിതമായി.എളുപ്പത്തില്‍ കിട്ടാത്ത മോക്ഷവും ആത്മ വിദ്യയും എനിക്ക് കിട്ടാത്ത മുന്തിരി യായി.പുളിപ്പ് വല്ലാതെ കൂടി വന്നപ്പോള്‍ സ്വര്‍ഗസുഖങ്ങളില്‍ ഞാന്‍ കൂടുതല്‍ ആകൃഷ്ടനായി .മരണശേഷം ആണെങ്കിലും എനിക്ക് മധുരം വിളംബാന്‍ തയ്യാറായി നിന്ന തരുണീമണികളെ ഓര്‍ത്തപോള്‍ അതില്പരം സുഖം മറ്റൊനുമില്ല എന്ന് ഞാന്‍ തീരുമാനിച്ചു.അമ്പലങ്ങളില്‍ ശയന പ്രദക്ഷിണം നടത്തിയിട്ടോ പട്ടിണി കിടന്നിട്ടോ കല്ലെറിഞ്ഞിട്ടോ എങ്ങനെ ആയാലും എനിക്ക് അത് നേടണം എന്നായി.സ്വര്ഗതിലെകും നരകത്തിലേക്കും ഉള്ള പാസ്സുകള്‍ മൊത്തമായും ചില്ലറയായും വില്കുന്നവരുടെ അടുത്തേക്ക് അത് എന്നെ നയിച്ചു.കെട്ടിപുനര്ന്നും ഭസ്മം തന്നും വ്യായാമം ചെയ്യിച്ചും അവര്‍ എന്നെ മോക്ഷതിലേക്ക് നയിക്കും എന്ന് ഞാന്‍ വിശ്വസിച്ചു.പിന്നെയും ചിന്തിച്ചപോള്‍ ജീവിച്ചിരികുമ്പോള്‍ കിട്ടാത്ത സുഖം ചത്തിട്ടെന്തിനാണ് എന്നെനിക്കു തോന്നി. പണമില്ലാത്തവന് പിണമായ ഈ ലോകത്ത് ധനകരഷണ ഭൈരവ യന്ത്രത്തിലും കുഭേര യന്ത്രത്തിലും ഉരുക്കിലും നൂലിലും ഞാന്‍ അഭയം കണ്ടെത്തി.
ഞാനിപ്പോളും എന്റെ യാത്ര തുടരുകയാണ് .നീ അന്വേഷികുന്നത് നിന്റെ ഉള്ളില്‍ താനെ ഉണ്ട് എന്ന് എല്ലാവരും എന്നോട് പറഞ്ഞു..ഞാനിപ്പോളും കണ്ടിട്ടില്ല..അല്ലെങ്കില്‍ തന്നെ ഈ തിരക്കുള്ള ജീവിതത്തില്‍ സത്യം അന്വേഷിക്കാന്‍ ഒക്കെ ആര്‍ക നേരം??
മുഴുവനയില്ലാ..
തുടരും .
good reflections!
ReplyDeleteOne thing I would like to add:
there are no laws or rules that one needs to adhere to; there are only action and reaction cycles.
In other words, what you do will be reflected in the consequences.
This comment to your blog is an example.(:P)
Please do continue...